• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

ജിയോ ഉപഭോക്താക്കള്‍ക്ക് ഇനി ധന്‍ ധനാ ധന്‍ പ്ലാന്‍

Posted On 12 April 2017   |    Total Views: 2121   |    Posted By: My Kannur

ട്രായ് നിര്‍ദേശത്തെതുടര്‍ന്ന് റിലയന്‍സ് ജിയോ സമ്മര്‍ സര്‍പ്രൈസ് പ്ലാന്‍ ഓഫര്‍ പിന്‍വലിച്ചു. സൗജന്യ സേവനങ്ങള്‍ നല്‍കുന്നതിനെതിരെ മറ്റു കമ്പനികള്‍ ട്രായിയെ സമീപിച്ചതാണ് ജിയോയ്ക്ക് ഓഫര്‍ പിന്‍വലിക്കേണ്ടി വന്നത്. എന്നാല്‍ ഈ ഓഫറിനു പകരം ജിയോയുടെ പ്രൈം അംഗങ്ങള്‍ക്ക് ജിയോ ധന്‍ ധനാ ധന്‍ എന്ന പുതിയ പ്ലാന്‍ നല്‍കും.

ജിയോ പ്രൈംമില്‍ അംഗങ്ങളായവര്‍ക്ക് പുതിയ പ്ലാന്‍ പ്രകാരം 309 രൂപയ്ക്ക് റീജാര്‍ജ് ചെയ്താല്‍ 1 ജിബി വീതം 4ജി ഡാറ്റയും പരിധികളില്ലാതെ മെസേജുകളും കോളുകളും ചെയ്യാം. 90 ദിവസത്തേയ്ക്കാണ് ഈ സേവനം ലഭിക്കുക. 509 രൂപയ്ക്ക് റീജാര്‍ജ് ചെയ്യുന്നവര്‍ക്ക് 2 ജിബി വീതം 4 ജി ഡേറ്റയും മറ്റും സേവനങ്ങളും ലഭിക്കുമെന്നും കമ്പനി അറിയിച്ചു. അതേസമയം പുതിയ കണക്ഷന്‍ എടുക്കുന്നവര്‍ക്ക് 408 രൂപയുടെ ആദ്യ റീചാര്‍ജ്ജ് ചെയ്താല്‍ 84 ദിവസത്തേക്ക് സൗജന്യ സേവനം ലഭിക്കും. ഈ പ്ലാന്‍ ഇന്നലെ മുതല്‍ നിലവില്‍ വന്നു.