• Daya Medicals and Cosmetics
  • Daya Medicals and Cosmetics
  • Daya Medicals and Cosmetics

കണ്ണൂര്‍ സര്‍വകലാശാലയിലെ പാഠപുസ്തകത്തില്‍ ഇനി ട്രാഫികിന്റെ തിരകഥയും

Posted On 27 February 2017   |    Total Views: 2648   |    Posted By: My Kannur

അന്തരിച്ച സംവിധായകന്‍ രാജേഷ് പിള്ളയുടെ ചിത്രം ട്രാഫികിന്റെ തിരകഥ ഇനി മുതല്‍ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് പാഠ്യവിഷയമാകും. കണ്ണൂര്‍ സര്‍വകലാശാലയിലെ ബിഎ മലയാളം ആറാം സെമസറ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കാണ് ട്രാഫികിന്റെ തിരകഥ പഠിക്കാനുള്ളത്. അരങ്ങും പൊരുളും എന്ന വിഷയത്തിന്റെ ഭാഗമായാണ് തിരകഥ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

തിരകഥ അടുത്തയാഴ്ച്ച മുതല്‍ പഠിപ്പിച്ചു തുടങ്ങാനാണ് തീരുമാനം. ബോബി-സഞ്ജയ് കൂട്ടുകെട്ടിലൊരുങ്ങിയ തിരകഥ പാഠ്യവിഷയമാക്കാനുള്ള നിര്‍ദേശം ബോര്‍ഡ് ഓഫ് സ്റ്റഡീസിന്റെ ചെയര്‍മാനായ ജയന്ദ്രന്‍ കീഴോത്താണ് മുന്നോട്ട് വെച്ചത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട സിനിമയായിരുന്നു ട്രാഫിക്. പിന്നീട് ചിത്രത്തിലെ പല രംഗങ്ങളും കേരളത്തിന് നേരിട്ട് ബോധ്യപ്പെട്ടതും വാര്‍ത്തയായിരുന്നു.

ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, റഹ്മാന്‍, അനൂപ് മേനോന്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം വിവിധ ഭാഷകളിലേക്ക് റീമേക്ക് ചെയ്തിരുന്നു.